ഷാർജ: നടനും സംവിധായകനുമായ എംഎനിഷാദിന്റെ പുസ്തകം മേജറുടെ മീനുകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ കെ.ടി ജലീൽ എംഎൽഎ പ്രകാശനം ചെയ്തു. കെ. ടി ജലീലിൽ നിന്ന് വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും എഡിറ്റോറിയൽ സിഇഓയുമായ വിഗ്നേഷ് വിജയകുമാർ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
പുസ്തക പ്രകാശനത്തിനൊപ്പം വിശദമായി പുസ്തകത്തെ പറ്റി കെ.ടി ജലീൽ സദസ്യർക്ക് വിശദീകരിക്കുകയും ചെയ്തു. എം എ നിഷാദിന്റെ കലാജീവിതത്തിലെ വലിയൊരു നാഴികക്കല്ലായി മേജറുടെ മീനുകൾ മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുസ്തകം ഏറ്റുവാങ്ങിയ ശേഷം മേളയിലേക്കെത്തിച്ച മുഴുവൻ കോപ്പികളും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയും നിർമാതാവുമായ വിഗ്നേഷ് വിജയകുമാർ വാങ്ങി പരിപാടിക്കെത്തിയ കാണികൾക്ക് സൗജന്യമായി വിതരണം ചെയ്തത് കൗതുകമായി.
ഒരു വല്ലാത്ത സ്ഥാപനം, യൂദാസ് ഇവിടെയുണ്ട് തുടങ്ങി 8 കഥകളുടെ സമാഹാരമാണ് മേജറുടെ മീനുകൾ എന്ന പുസ്തകം. പ്രവാസി വ്യവസായി ആർ ഹരികുമാർ മുഖ്യാഥിതിയായ ചടങ്ങിൽ എഴുത്തുകാരി ഷീലാ പോൾ ആശംസകൾ പറഞ്ഞു. എം എ നിഷാദിന്റെ സംവിധാനത്തിൽ വിഗ്നേഷ് വിജയകുമാർ നിർമിക്കുന്ന പുതിയ ചിത്രം അയ്യർ ഇൻ അറേബ്യ ഉടൻ പുറത്തിറങ്ങും