ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ എസ്ജി ഐവിഎസ് വഴിയുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഒക്ടോബർ 10 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യണം. അറ്റസ്റ്റേഷൻ സേവനങ്ങളുടെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതെന്നും കോൺസുലേറ്റ് അറിയിച്ചു.
അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി SG IVS ഗ്ലോബൽ കൊമേഴ്സ്യൽ ഇൻഫർമേഷൻ സർവീസസിൽ അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് ഇപ്പോൾ ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഇനി മുതൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ വാക് ഇൻ സേവനം ഉണ്ടായിരിക്കില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.