കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കുലച്ച് പാകമാകാറായ 400 ഓളം വാഴകള്‍ വെട്ടി നശിപ്പിച്ച കെ.എസ്.ഇ.ബി നടപടിയില്‍ കര്ഷകന് നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എം.എല്‍.എയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടപരിഹാര തുകയായ മൂന്നര ലക്ഷം രൂപ ഇന്ന് കര്ഷകന് കൈമാറിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
220 കെവി ലൈന്‍ കടന്നു പോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെ.എസ്.ഇ.ബി വെട്ടിമാറ്റിയത്. വാഴയില ലൈനില്‍ തട്ടിയെന്ന് ആരോപിച്ചാണ് ഇത്രയും വാഴകള്‍ വെട്ടി നശിപ്പിച്ചത്.
സംഭവം വിവാദമായതോടെ കര്‍ഷകന്റെ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് വൈദ്യുത മന്ത്രി വ്യക്തമാക്കിയിരുന്നു. കര്ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചത്.