എറണാകുളം സിവില്‍ സ്റ്റേഷനില്‍ വൈദ്യുത ബില്‍ അടയ്ക്കാത്ത 18 ഓഫീസുകള്‍ക്ക് നോട്ടീസ് നല്കി കെ.എസ്.ഇ.ബി. 91.86 ലക്ഷം രൂപയാണ് സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ കുടിശ്ശികയിനത്തില്‍ അടയ്ക്കാനുള്ളത്.
46.16 ലക്ഷം രൂപ കലക്ടറേറ്റ് ഓഫീസ് മാത്രം അടയ്ക്കാനുണ്ട്. ഈ മാസം 18 ന് മുന്നെയായി അടച്ചില്ലെങ്കില്‍ വൈദ്യുത കണക്ഷന് വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസും സിവില്‍ സ്റ്റേഷന് കാന്റീനും പണം അടച്ചിട്ടില്ല. പഴയ ബില്ലുകള്‍ അടയ്ക്കാതെ പുതിയ ബില്ലുകള്‍ അടയ്ക്കുന്ന രീതിയാണ് ചില ഓഫീസുകള്‍ സ്വീകരിച്ചു വരുന്നത്. ഈ ഓഫീസുകള്‍ക്കും വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം.