കോഴിക്കോട്-ദുബായ് എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് രാവിലെ കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.
കാര്‍ഗോ ഹോളില്‍ പുക കണ്ടതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയതെന്നാണ് സൂചന. കോഴിക്കോട് വിമാനത്താവളത്തിലെ ചില റണ്‍വേകളില്‍ പണി നടക്കുന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തത്.
യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.