യുഎഇ ഭരണാധികാരിമാർക്കും മധ്യേ ഇരിക്കുന്ന പൂച്ചക്കുട്ടിയാണ് ഇപ്പോൾ താരം. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അവർക്കൊപ്പം പൂച്ചക്കുട്ടി ഇരിപ്പുറപ്പിച്ചത്. ദുബായ് മീഡിയ ഓഫിസ് പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.
View this post on Instagram
2021 ഓഗസ്റ്റിൽ ആളൊഴിഞ്ഞ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണി പൂച്ചയെ രക്ഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ആ പൂച്ചയുടെ കുട്ടിയാണ് ഇപ്പോൾ ഭരണാധികാരികൾക്കൊപ്പം സോഫയിൽ ഇരിക്കുന്നതും. രക്ഷിച്ചപ്പോൾ തന്നെ ഗർഭിണിയായ പൂച്ചയെ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ഓഫിസ് അധികൃതർ എത്തി ഏറ്റെടുത്തിരുന്നു.
അന്ന് പൂച്ചയെ രക്ഷിച്ച രണ്ടു മലയാളികളടക്കം നാലു പേർക്കും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാരിതോഷികം നൽകിയിരുന്നു. അന്ന് രക്ഷിച്ച പൂച്ചയെയും കുഞ്ഞിനെയും ഇപ്പോഴും ശൈഖ് മുഹമ്മദ് സംരക്ഷിക്കുന്നു എന്നറിയുന്നത് അത്ഭുതമെണെന്ന് രക്ഷിച്ചവർ പറഞ്ഞു.