എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സൗദി രാജാവ് സൽമാൻ. ചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ മാതൃകയായിരുന്നു രാജ്ഞി. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാക്കുന്നതിൽ എലിസബത്ത് രാജ്ഞി നടത്തിയെ ശ്രമങ്ങളെ സ്നേഹത്തോടെ സ്മരിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ സൗദി അറേബ്യയിലെ റോയൽ എംബസിയും അനുശോചനം രേഖപ്പെടുത്തി. ‘സൗദി അറേബ്യയുടെ ദീർഘവും ഉറച്ചതുമായ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അനുശോചന സന്ദേശം. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള അവരുടെ അനന്തമായ സേവനത്തിന് അവർ ദീർഘകാലം ഓർമ്മിക്കപ്പെടുമെന്നും എംബസി ഒരു ട്വീറ്റിൽ പറഞ്ഞു.