മലപ്പുറം: കൊണ്ടോട്ടിയിൽ നാലു വയസ്സുകാരനായ മുഹമ്മദ് ഷാസിൽ മരിച്ചത് ചികിത്സാ പിഴവുമൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഒന്നിനാണ് കുഞ്ഞിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പ് തട്ടി കുട്ടിക്ക് മുറിവേറ്റിരുന്നു. മുറിവ് തുന്നുനിതിനായി നൽകിയ അനസ്തേഷ്യയുടെ അളവാണ് കൂടി പോയത്. നാല് വയസ്സുളള കുട്ടിക്ക് നൽകുന്ന അളവിലല്ല അനസ്തേഷ്യ നൽകിയിരുന്നത്.
കുട്ടി മരണപ്പെട്ട അന്നു തന്നെ കുടുംബം ഇക്കാര്യത്തിൽ സംശയം രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.