റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണൂർ കമ്പിൽ സ്വദേശി നാറാത്ത് പാമ്പുരുത്തി റോഡിലെ വലിയ പുതിയകത്ത് ഷുക്കൂറാണ് മരിച്ചത്. 59 വയസ്സായിരുന്നു. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
അടുത്ത മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഷുക്കൂറിൻ്റെ അപ്രതീക്ഷിത നിര്യാണം. ഭാര്യ: സീനത്ത് (നാറാത്ത്). മക്കൾ: ഷുഹൈബ്, സുഫൈൽ, മുബ്ഷാം. സഹോദരങ്ങൾ: മഹറൂഫ്, സുബൈദ, താഹിറ, പരേതനായ നാസർ. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും.