പാലക്കാട് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയി. പാലക്കാട് മണ്ണാര്‍ക്കാട് ലോട്ടറിക്കട കുത്തിതുറന്നാണ് ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്നത്.
നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാര്‍ക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തി തുറന്ന മോഷ്ടാവ് മൂന്ന് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ കവരുകയായിരുന്നു.
മോഷണം പോയ ലോട്ടറി ടിക്കറ്റിന്റെ നമ്പരുകള്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഒന്നാം സമ്മാനമായ 25 കോടി നേടിയത് കോഴിക്കോട് നിന്ന് പാലക്കാട്ടെ ഏജന്റ് വാങ്ങിയ ടിക്കറ്റിനാണ്.
TE 230662 എന്ന നമ്പറിനെയാണ് ഭാഗ്യം തേടിയെത്തിയത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പാലക്കാട്ടെ ഏജന്റ് മറ്റൊരു ലോട്ടറി വില്പ്പനക്കാരന് ടിക്കറ്റ് വിറ്റതായാണ് വിവരം.