ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച ഇറാനിയന്‍ നടി തരാനെ അലിദൂസ്റ്റി അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് അറസ്റ്റ്.
‘നിങ്ങളുടെ നിശബ്ദത അര്‍ത്ഥമാക്കുന്നത് അടിച്ചമര്‍ത്തലിനും പീഡകര്ക്കുമുള്ള പിന്തുണയാണ്, ഈ രക്തച്ചൊരിച്ചില്‍ നിരീക്ഷിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണ്,’ അലിദൂസ്തി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പില്‍ കുറിച്ചു.
പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യമായ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നെഴുതിയ പേപ്പര്‍ പിടിച്ച് ശിരോവസ്ത്രം ധരിക്കാതെ സ്വന്തം ചിത്രം അലിദൂസ്തി പോസ്റ്റ് ചെയ്തിരുന്നു. അന്നും വിവാദങ്ങൾ ഉയർന്നിരുന്നു,
ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ കുര്‍ദിഷ് വംശജയായ 22 കാരി മഹ്സ അമിനി കൊല്ലപ്പെട്ടിരുന്നു. മഹ്സ അമിനിക്ക് പിന്തുണയുമായി മൂന്ന് മാസത്തോളമായി ഇറാനില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണ്. പ്രതിഷേധിച്ച നിരവധി പേരെ വധശിക്ഷയ്ക്കും വിധിക്കുന്നുണ്ട്.