ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് പുറത്തു വിട്ടു.
പ്രവചന പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലാവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴക്ക് സാധ്യത. ജൂൺ ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ സാധാരണ മഴ ലഭിക്കാനും സാധ്യത.
പാസഫിക് സമുദ്രത്തിൽ ENSO ന്യൂട്രൽ സ്ഥിതിയിലും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD) പോസറ്റീവ് ഫേസിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും സ്കൈമെറ്റ് പ്രവചിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മൺസൂൺ പ്രവചനവും വൈകാതെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.