കൊല്ലം: പൂജ ബംപർ ഭാഗ്യക്കുറിയിലൂടെ 12 കോടി ഒന്നാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യവാനെ കണ്ടെത്തി കൊല്ലം സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും എടുത്ത JC 325526 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം.2019-ല്‍ രണ്ടോ മൂന്നോ ടിക്കറ്റിന് 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്.
നവംബർ 22-ാം തീയതി പത്ത് ടിക്കറ്റാണ് സെന്ററിൽ നിന്നും എടുത്തത്.ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു.കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസാണ് ദിനേശിന്. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്.
രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്കാണ്. JA 378749, JB 93954, JC 616613, JD 211004, JE 584418 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.