തിരുവന്തപുരം:കേരളം കാത്തിരുന്ന തിരുവോണം ബംബറിടിച്ച ഭാഗ്യവാനെ കണ്ടെത്തി. കർണാടക സ്വദേശി അൽത്താഫ്.15 വർഷമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന അൽത്താഫ് ഇത്തവണ വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോളാണ് ടിക്കറ്റെടുത്തത്. ഇന്നലെ തന്നെ ബംബറടിച്ച വിവരം അറിഞ്ഞിരുന്നുവെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അൽത്താഫ് പറയുന്നു.
യനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്.
ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. നികുതി പണമെല്ലാം കഴിഞ്ഞ് പന്ത്രണ്ടര കോടിയോളം രൂപയാവും അൽത്താഫിന്റെ കൈയിൽ ലഭിക്കുക.