കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
എട്ട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. നാളെ എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 65 കി.മീ വേഗതയിലുള്ള കാറ്റിന് സാധ്യത.
വെള്ളക്കെട്ട് മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കണം. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണാധികാരികളാണ് ഇതിൽതീരുമാനമെടുക്കുക. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.