ഈ വര്‍ഷത്തെ കേരളീയം പരിപാടിക്കായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
കെ.എന്‍ ബാലഗോപാലന് പറഞ്ഞത് :
കേരള പിറവിയോടനുബന്ധിച്ച് വര്‍ഷംതോറും സംഘടിപ്പിക്കാന്‍ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട്പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചര്‍ച്ച ചെയ്യും.
ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയില്‍ വ്യവസായ വാണിജ്യ പ്രദര്‍ശനങ്ങള്‍ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നു.