ശ്രീനഗർ: പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ ഗംഭീര സ്വാതന്ത്ര്യദിനാഘോഷം. സമീപകാലം വരെ സ്വാതന്ത്ര്യദിനത്തിൽ കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്ന കശ്മീരിൽ ഇക്കുറി വൻ ജനപങ്കാളിത്തതോടെ വിപുലമായ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യാദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരകണക്കിനാളുകളാണ് എത്തിയത്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആളുകൾ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ലാൽചൌക്കിലേക്കും നൂറുകണക്കിന് പേരാണ് ദേശീയപാതകയേന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്.
ഇക്കുറി ഇൻ്റർനെറ്റ് നിരോധനമോ യാത്രനിരോധനമോ കശ്മീരിൽ ഉണ്ടായിരുന്നില്ലെന്നും പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും കശ്മീർ സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. 34 വർഷമായി മുടങ്ങിയിരുന്ന മുഹറം ഘോഷയാത്ര കഴിഞ്ഞ മാസം കശ്മീരിൽ സമാധാനപരമായി നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വലിയ ജനപങ്കാളിത്തതോടെ സ്വാതന്ത്ര്യദിനാഘോഷവും നടന്നത്. സ്വാതന്ത്ര്യദിനത്തിന് തലേന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ത്രിവണർപതാകയേന്തിയുള്ള റാലികളും അരങ്ങേറിയിരുന്നു. അതേസമയം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയില്ലെങ്കിലും ജമ്മു കശ്മീരിൽ ഉടനീളം സുരക്ഷാ ഏജൻസികൾ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. ഹൈവേകൾ കേന്ദ്രീകരിച്ച് പട്രോളിംഗും ഇന്നലെ വ്യാപകമായിരുന്നു.
TIRANGA ???????? soars proudly throughout Kashmir, adorning every street, home, and heart. pic.twitter.com/zaEPLNbzDQ
— Imtiyaz Hussain (@hussain_imtiyaz) August 13, 2023
Heyyy Pakistanis
One more for you from Lal Chowk, Kashmir.#IndependenceDay2023 pic.twitter.com/TCmWinPkbL
— Kashmiri Hindu (@BattaKashmiri) August 15, 2023
Most beautiful video on the internet today from Kashmir. Max Share ????????
Tiranga Yatra in India unites people from all sections of society. It involves hoisting the Tricolor flag, symbolizing national unity. From Pulwama to Poonch, Kulgam to Kathua, Jammu to Srinagar, all 20… pic.twitter.com/qynOHCLLru
— BALA (@erbmjha) August 15, 2023
Something unprecedented is happening in Kashmir today.
I haven’t seen any such thing in my life so far and none of us have.
People are celebrating August 15 with the fervour that used to be seen only on major festivals like Eid.
Kashmir has embraced ???????? with pride and joy. pic.twitter.com/slNtfOn4YX
— Shah Faesal (@shahfaesal) August 15, 2023
My first Independence Day celebrations in Kashmir since our exodus in 1990. May this pave way for the return of Kashmiri Pandits to our homeland. Thank you PM @narendramodi for transforming Kashmir in 4 Years. #HappyIndependenceDay2023
Bakshi Stadium, Srinagar, India. pic.twitter.com/A7N1Kn3Jxg
— Sahil Tikoo (@TikooSahil_) August 15, 2023