അന്ധവിശ്വാസം മൂലം അടച്ചിട്ട കർണാടക നിയമസഭയിലെ വാതിൽ തുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക നിയമസഭ കെട്ടിട്ടമായ വിധാൻ സൗധയിലെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു വാതിലാണ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിദ്ധരാമയ്യ ഇടപെട്ട് തുറപ്പിച്ചത്. ശനിയാഴ്ചയാണ് വിധാൻ സഭയിലെ തന്റെ ഓഫീസിലേക്ക് പ്രവേശിക്കാനുള്ള വാതിലുകളിൽ ഒന്ന് മുഴുവൻ സമയവും അടച്ചിട്ടിരിക്കുന്നത് സിദ്ധരാമയ്യയുടെ ശ്രദ്ധയിൽപ്പെട്ടത്.
കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന അന്നഭാഗ്യ പദ്ധതിയുടെ അവലോകനയോഗത്തിന് ഇടയ്ക്കാണ് വാതിലിൻ്റെ കാര്യം മുഖ്യമന്ത്രി ശ്രദ്ധിച്ചത്. എന്തിനാണ് തെക്കേ ഭാഗത്തേക്കുള്ള വാതിൽ മാത്രം അടച്ചിട്ടതെന്ന് മുഖ്യമന്ത്രി ഓഫീസ് ജീവനക്കാരോട് ചോദിച്ചു. അപ്പോഴാണ് വാസ്തുശാസ്ത്ര വിശ്വാസം പ്രകാരം അശുഭകരമെന്ന് കണ്ടതിനാൽ കുറച്ചു വർഷങ്ങളായി വാതിൽ അടച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. ഈ വാതിലിലൂടെ മുഖ്യമന്ത്രി പോകുന്നത് ശുഭകരമല്ലെന്നും തെക്കേ വാതിലിലൂടെയുള്ള സഞ്ചാരം തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന് ദോഷം ചെയ്യുമെന്ന് മുൻമുഖ്യമന്ത്രിമാർ വിശ്വസിച്ചിരുന്നു.
എന്നാൽ തെക്കേ വാതിലിൻ്റെ ദോഷം തമാശയായി തള്ളിക്കളഞ്ഞ സിദ്ധരാമയ്യ അപ്പോൾ തന്നെ വാതിൽ തുറക്കാൻ ഓഫീസ് ജീവനക്കാരോട് നിർദേശിക്കുകയും അതു വഴി അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. യോഗം പൂർത്തിയാക്കി അതേ വാതിലിലൂടെയാണ് മുഖ്യമന്ത്രി തിരികെ പോയതും.
വിധാൻ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് വർഷമായി അടച്ചിട്ടിരുന്നു തെക്കേ വാതിൽ ഇന്ന് തുറന്നു. വാസ്തുശാസ്ത്രപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഈ വാതിൽ ഇത്രക്കാലവും അടച്ചിട്ടിരിക്കുകയായിരുന്നു. നല്ല വായു സഞ്ചാരവും വെളിച്ചവും ഉണ്ടാവുക എന്നതാണ് വാസ്തുവിൽ ആദ്യം നോക്കേണ്ടത്. നമ്മുടെ പ്രവൃത്തിയും സംസാരവും നല്ലതാണെങ്കിൽ എല്ലാം നന്നായി വരും. ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകട്ടെ – നിരീശ്വരവാദിയായ സിദ്ധരാമയ്യ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
ಜನರ ಬಗ್ಗೆ ಕಾಳಜಿ,
ನಡತೆಯಲ್ಲಿ ಪ್ರಾಮಾಣಿಕತೆ,
ಕರ್ತವ್ಯದಲ್ಲಿ ನಿಷ್ಠೆ ನಮ್ಮೊಳಗಿದ್ದರೆ ದಿಕ್ಕು, ಘಳಿಗೆ, ಮುಹೂರ್ತ ಎಲ್ಲವೂ ನಗಣ್ಯ.
ವಾಸ್ತುದೋಷದ ಕಾರಣಕ್ಕಾಗಿ ಕಳೆದ ಐದು ವರ್ಷಗಳಿಂದ ಮುಚ್ಚಲಾಗಿದ್ದ ವಿಧಾನಸೌಧದ ಮುಖ್ಯಮಂತ್ರಿಗಳ ಕಚೇರಿಯ ದಕ್ಷಿಣ ದ್ವಾರವನ್ನು ತೆರೆಸಿ,
ಅದೇ ಬಾಗಿಲಿನಿಂದ ಕಚೇರಿ ಪ್ರವೇಶ ಮಾಡಿದೆ.
ಕೊಠಡಿಯೊಳಗೆ ಒಳ್ಳೆಯ… pic.twitter.com/40gAY6HgkY
— Siddaramaiah (@siddaramaiah) June 24, 2023