മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ വികസനത്തിൽ നിലപാട് കർശനമാക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. റൺവേയുടെ സുരക്ഷ വർധിപ്പിക്കണമെന്ന കർശന നിർദേശം നൽകി എയർപോർട്ട് അതോറിറ്റി വിമാനത്താവള ഡയറക്ടർക്ക് വീണ്ടും കത്തയച്ചു. . രിസയ്ക്ക് വേണ്ടി റൺവേയുടെ രണ്ട് ഭാഗത്തും നിന്നുമായി 160 മീറ്റർ ഭൂമി അധികമായി ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം.
2002 സെപ്റ്റംബറിലാണ് 14.5 ഏക്കർ ഭൂമി റൺവേ വികസനത്തിനായി ഏറ്റെടുക്കണം എന്ന് കാണിച്ച്എയർപോർട്ട് അതോറിറ്റി ആദ്യമായി കത്തയച്ചത്. എന്നാൽ ഭൂമിയേറ്റെടുക്കൽ നടപടികൾ ഇതുവരെ പ്രാരംഭ ഘട്ടം പോലും പിന്നിട്ടിടില്ല. ഈ മാസത്തിനകം റൺവേയുടെ നീളം കൂട്ടാത്ത പക്ഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാനുള്ള അനുമതി പിൻവലിക്കുമെന്ന് നേരത്തെ തന്നെ എയർപോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. റണ്‍വേയുടെ നീളം കുറച്ചാൽ പിന്നെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ സാധിക്കില്ല.
നേരത്തെ കരിപ്പൂർ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിനു മറുപടിയാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്നും ഉടനെ തന്നെ സ്ഥലം ഏറ്റെടുത്ത് വിമാനത്താവളത്തിന് കൈമാറുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.