ഇടുക്കി: നിക്ഷേപിച്ച പണം കട്ടപ്പനയിലെ സഹകരണ ബാങ്ക് തിരികെ നൽകാതെ അപമാനിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ വി ആർ സജി ഭീക്ഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്.
സാബു അടി വാങ്ങിക്കുമെന്നും,പണി മനസ്സിലാക്കി തരാമെന്നും ഫോൺ സംഭാഷണത്തിലുണ്ട്.ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം നടക്കുക.