കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി അബ്ദുറഹിമാന്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഭൂമി വ്യോമയാന മന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഭൂമി ഏറ്റെടുപ്പ് നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയത്.
നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച് ഇവരെ കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തും. ഭൂമിക്കൊപ്പം കെട്ടിടവും മരങ്ങളും അടക്കമുള്ള കണക്കെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പള്ളിക്കല്‍ വില്ലേജിലെ ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.