കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ജീപ്പ് ബാരിക്കേഡ് തകര്‍ത്ത് പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ഇടിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അപകടത്തില്‍ ആളപായമില്ല. അതേസമയം ഓടി മാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ വ്യക്തമാക്കി.
ജീപ്പിന്റെ ജോയിന്റ് തകതരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പൊലീസ് ജീപ്പ് തുരുമ്പെടുത്ത നിലയില്‍ ആയിരുന്നു. ജീപ്പിന് ഇന്‍ഷുറന്‍സും ഇല്ലെന്നാണ് വിവരം. പ്ലാസ്റ്റിക് കയര്‍ കൊണ്ട് ജീപ്പിന്റെ ബംപര്‍ കെട്ടിവെച്ച നിലയില്‍ ആയിരുന്നു.