കേസില്‍ എങ്ങനെ പ്രതിയായി എന്ന് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. താന്‍ മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരെയുള്ളതെന്നും സുധാകരന് പറഞ്ഞു. ഇവരുമായി യാതൊരു ബന്ധവുമില്ലെന്നും മോന്സണ് മാവുങ്കല്‍ ഒരിക്കലും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു.
ആരും എന്നെ ഒന്നിനും വിളിപ്പിച്ചിട്ടില്ല. മോന്‍സണ്‍ന്റെ അടുത്ത് ആരൊക്കെ പോകുന്നുണ്ട്. ഒരുപാട് വിഐപികള്‍ പോകുന്ന സ്ഥലത്ത്, വ്യാജ ഡോക്ടര്‍ ആയിരിക്കാം, അന്ന് അത് അറിയില്ല. അന്ന് ചികിത്സയ്ക്ക് വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയത്. ഇത്തിരി റിസള്‍ട്ട് കിട്ടി എന്നല്ലതെ അത് മാറിയിട്ടും ഇല്ല. വ്യാജ ഡോക്ടര്‍ ആണെന്നൊക്കെ ഞാനും പിന്നെയാണ് അറിയുന്നത്. ഇത്തരത്തില്‍ പോയതില്‍ എന്താണ് തെറ്റ് എന്നും സുധാകരന് ചോദിച്ചു.
രാഷ്ട്രീയ ഗൂഢാലോചനയാണെന്നതില്‍ സംശയമില്ല. കാലം കരുതി വെച്ചത് കാത്തിരിക്കുന്നുണ്ട് മുഖ്യമന്ത്രിയെ അറിയിക്കും. ഒരുപാട് കൊള്ളയടിച്ച കേസില്‍ കുടുങ്ങി ജയിലില്‍ പോകാനുള്ള ആളാണ് കേരളത്തില്‍ മുഖ്യമന്ത്രി ചമഞ്ഞിരിക്കുന്നത്. ജനമധ്യത്തില്‍ ആ സത്യം കൊണ്ട് വരും. അത് ഇന്നല്ലെങ്കില്‍ നാളെ അത് പുറത്ത് വരും. പ്രതിപക്ഷ നേതാവിനെതിരെയും കെപിസിസി അധ്യക്ഷനെതിരെയും കേസ്. കേസ് കാണിച്ച് ഇരുത്തി കളയാം എന്നാണ് പിണറായി വിജയന് കരുതുന്നതെങ്കില്‍ അദ്ദേഹം മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും സുധാകരന് പരിഹസിച്ചു.
കെ സുധാകരന്റെ പ്രതികരണം
മോന്‍സന്റെ ഇടപാടില്‍ ഒരു തരത്തിലുള്ള പങ്കുമില്ല. എങ്ങനെ പ്രതിയായെന്ന് പഠിച്ചു കൊണ്ടിരിക്കുകായാണ്. മോന്സണ് എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ഇവരുമായി യാതൊരു ബന്ധവുമില്ല. പാര്‍ലമെന്റ് ധനകാര്യ സ്ഥിരം സമിതി അംഗം എന്ന നിലയില്‍ വാഗ്ദാനം നല്‍കിയെന്നാണ് കേസ്. ഞാന്‍ അങ്ങനൊരു സമിതിയുടെ ഭാഗമേ അല്ലായിരുന്നു. ഇല്ലാത്ത കേസില്‍ എന്തിനാണ് നിയമനടപടിക്ക് പോകുന്നത്. ആരും എന്നെ ഒന്നിനും വിളിപ്പിച്ചിട്ടില്ല. മോന്‍സണ്‍ന്റെ അടുത്ത് ആരൊക്കെ പോകുന്നുണ്ട്. ഒരുപാട് വിഐപികള്‍ പോകുന്ന സ്ഥലത്ത്, വ്യാജ ഡോക്ടര്‍ ആയിരിക്കാം, അന്ന് അത് അറിയില്ല. അന്ന് ചികിത്സയ്ക്ക് വേണ്ടിയാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയത്. ഇത്തിരി റിസള്‍ട്ട് കിട്ടി എന്നല്ലതെ അത് മാറിയിട്ടും ഇല്ല. വ്യാജ ഡോക്ടര്‍ ആണെന്നൊക്കെ ഞാനും പിന്നെയാണ് അറിയുന്നത്.
നോട്ടീസില്‍ ഹാജരാകുന്നതും ഇല്ലാത്തതും സാഹചര്യം പോലെയിരിക്കും. ഹാജരായി തെളിവ് കൊടുക്കണം എന്നാണ് നോട്ടീസ്. നിയമപരമായി പോവാതിരിക്കാന്‍ പറ്റുമോ? നാളെ എന്തായാലും പോകുന്നില്ല. ആ വിവരം പൊലീസുകാരെ അറിയിക്കും. രാഷ്ട്രീയ ഗൂഢാലോചനയാണെന്നതില്‍ സംശയമില്ല. കാലം കരുതി വെച്ചത് കാത്തിരിക്കുന്നുണ്ട് മുഖ്യമന്ത്രിയെ അറിയിക്കും. ഒരുപാട് കൊള്ളയടിച്ച കേസില്‍ കുടുങ്ങി ജയിലില്‍ പോകാനുള്ള ആളാണ് കേരളത്തില്‍ മുഖ്യമന്ത്രി ചമഞ്ഞിരിക്കുന്നത്. ജനമധ്യത്തില്‍ ആ സത്യം കൊണ്ട് വരും. അത് ഇന്നല്ലെങ്കില്‍ നാളെ അത് പുറത്ത് വരും. പ്രതിപക്ഷ നേതാവിനെതിരെയും കെപിസിസി അധ്യക്ഷനെതിരെയും കേസ്. കേസ് കാണിച്ച് ഇരുത്തി കളയാം എന്നാണ് പിണറായി വിജയന് കരുതുന്നതെങ്കില്‍ അദ്ദേഹം മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ഇതിന്റെ ഒക്കെ മുന്നില്‍ വഴങ്ങി പോകുന്നവരാണ് ഞങ്ങള്‍ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹം കൂപമണ്ഡൂകം ആണെന്ന് പറയേണ്ടി വരും. പരാതിക്കാരെ ആരെയും അറിയില്ല.