വംശീയാധിക്ഷേപത്തിന് കാരണമായ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ. “യൂറോപ്പ് ഒരു പൂന്തോട്ടമാണ്, എന്നാൽ ലോകത്തിന്റെ ഭൂരിഭാഗവും ഒരു കാടാണ്, കാടുകൾക്ക് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയും” എന്നായിരുന്നു ബോറെലിന്റെ പരാമർശം. ജംഗിൾ പരാമർശത്തിൽ പ്രതികരണവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോറെലിന്റെ ക്ഷമാപണവും.
‘കൊളോണിയൽ യൂറോസെൻട്രിസം’ എന്ന് ചിലർ തന്റെ വാക്കുകളെ വ്യാഖ്യാനിച്ചെന്നും പരാമർശത്തിൽ വിഷമം തോന്നിയിട്ടുണ്ടെങ്കിൽ താൻ ഖേദിക്കുന്നുവെന്നും ബോറെൽ പറഞ്ഞു. ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെ വെട്ടിപ്പിടിക്കുന്ന അധികാര രാഷ്ട്രീയത്തെ കുറിച്ചാണ് താൻ ‘കാട്’ എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നും ബോറെൽ പറഞ്ഞു.
ബോറെലിന്റെ പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്ന് ഇന്നലെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളും ബോറെലിന്റെ പരാമർശത്തിനെതിരെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോറെലിന്റെ ക്ഷമാപണവും.
Last week I gave a speech at the College of Europe. The metaphor I used has caused offense because it was misunderstood. I would like to put the record straight in my new blog posthttps://t.co/FcVeUukncr pic.twitter.com/SNoIH8lp3a
— Josep Borrell Fontelles (@JosepBorrellF) October 18, 2022