അമ്മാൻ: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമനും സൗദി പൗരയായ റജ്വ അൽ സെയ്ഫും വിവാഹിതരായി. ജോർദാൻ അ്മമാനിലെ സഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം. രാജകീയ പ്രൗഡിയിൽ നടന്ന വിവാഹ ചടങ്ങിൽ വാഹനഘോഷയാത്രയുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ആനയിച്ചത്.1993ന് ശേഷം സഹാറാൻ കൊട്ടാരത്തിൽ നടന്ന വിവാഹചടങ്ങിൽ വിശിഷ്ടാതിധികൾ പങ്കെടുത്തു.
നികാഹിന് വധുവിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. വൻ പൊതുജന പങ്കാളിത്തത്തോടെയാണ് ആഘോഷങ്ങൾ നടന്നത്. തെരുവുകൾ നവവധൂവരന്മാരുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. വിവാഹചടങ്ങുകൾ രാജ്യമെമ്പാടും വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു.