രക്താര്‍ബുദം ഭേദമാക്കാന്‍ ദീര്‍ഘനേരം ഗംഗാനദിയില്‍ മുക്കിയതിന് പിന്നാലെ അഞ്ചു വയസുകാരന് മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഡല്‍ഹിയില്‍ നിന്നും ഹരിദ്വാറിലെത്തിയ കുടുംബമാണ് കുട്ടിയെ ഗംഗയില്‍ മുക്കിയത്. കുട്ടിയെ വീണ്ടും വീണ്ടും മുക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ദീര്‍ഘനേരം കുട്ടിയെ വെള്ളത്തില്‍ മുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനെതിരെ സമീപത്തുള്ള ചിലര്‍ തന്നെ നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. രക്ഷിതാക്കള്‍ ഇത് കേള്‍ക്കാത്തതിനെ തുടര്‍ന്ന് ചിലര്‍ കുട്ടിയെ വെള്ളത്തില്‍ നിന്ന് എടുത്ത് മാറ്റുന്നതും കാണാം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശൈത്യമുള്ള കാലാവസ്ഥയില്‍ കുട്ടിയെ ദീര്‍ഘനേരം വെള്ളത്തില്‍ മുക്കിയതാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
Unbelievable! How can a mother/parents drown their own child! But it happened in #Haridwar A #Delhi couple allegedly drowned their child suffering from cancer. And whole incident was captured on camera. Police have booked three persons including mother pic.twitter.com/tJJNGuBTfk
— Anupam Trivedi (@AnupamTrivedi26) January 25, 2024
രക്താര്‍ബുദം ബാധിച്ച അഞ്ചുവയസുകാരനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആരോഗ്യനില മോശമായിരുന്നതായി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ടാക്സി ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടി ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കുട്ടിയെ ആശുപത്രിയും കൈയ്യൊഴിഞ്ഞതിന് പിന്നാലയാണ് ഗംഗയ്ക്ക് മാത്രമേ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കൂ എന്ന പറഞ്ഞ് രക്ഷിതാക്കള്‍ ഹരിദ്വാറിലെത്തി കുട്ടിയെ നദിയില്‍ മുക്കിയത്.