മകളുടെ വിവാഹത്തിന് ജെസിബി സമ്മാനമായി നൽകി പിതാവ്. സൈനികനായി വിരമിച്ച പരശുറാം പ്രജാപതിയാണ് മകൾ നേഹക്ക് വ്യത്യസ്ഥമായ സമ്മാനം നൽകിയത്. പൊന്നും പണവും വിവാഹ സമ്മാനം നൽകുന്ന ഈ കാലത്ത് വേറിട്ട ഗിഫ്റ്റ് നൽകിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഉത്തർപ്രദേശിലാണ് സംഭവം.
വിവാഹ ദിനം വേദിയിലെത്തിയ പുത്തൻ ജെസിബി എന്തിനാണെന്ന് ആദ്യം ആർക്കും മനസിലായില്ല. പിന്നീടാണ് അത് വധുവിനുള്ള സമ്മാനമാണെന്ന് മനസിലായത്. ഇതേ ചൊല്ലി നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ, തന്റെ മകൾ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയിൽ പരാജയപ്പെട്ടാൽ ജെസിബി ഉപജീവന മാർഗമാകുമെന്നുമായിരുന്നു പിതാവിന്റെ മറുപടി.
മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഭാര്യ പിതാവ് ജെസിബി സമ്മാനിച്ചതെന്നും വേറിട്ട ഈ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്നും യോഗേന്ദ്ര പറഞ്ഞു.