കുവൈറ്റ് – തിരുവനന്തപുരം റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി ജസീറ എയർവേയ്സ്. ഒക്ടോബർ 30 മുതൽ സർവീസ് ആരംഭിക്കും. ഞായർ, ചൊവ്വ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.
കുവൈറ്റിൽ നിന്ന് രാവിലെ 6.45 നു പുറപ്പെട്ട് പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്നും പുലർച്ചെ 2.05 ന് പുറപ്പെട്ട് കുവൈറ്റിൽ 5.55 ന് എത്തുന്നപോലെയുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളിലായി ബംഗളുരുവിലേക്കും സർവീസ് ആരംഭിക്കുന്നുണ്ട്.
ഇന്ത്യയിലേക്കുള്ള സേവനം വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രോഹിത് രാമചന്ദ്രൻ പറഞ്ഞു. ജസീറ എയർവേയ്സ് ആദ്യമായാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇത് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.