കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി വിമര്‍ശിച്ച് ജയസൂര്യ. കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയിലെ ആളുകള്‍ക്ക് ഷര്‍ട്ടില്‍ ചളി പുരളുന്നതിന് താത്പര്യമില്ലെന്നാണ് പറയുന്നത്. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര് ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. അവരുടെ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടന്നു പോയി ഒരു കൃഷിക്കാരന് ആണെന്ന് അഭിമാനത്തോട് കൂടി പറയാന്‍ സാധിക്കുമ്പോള്‍ മാത്രമേ പുതിയ തലമുറയ്ക്ക് ഇതിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നും ജയസൂര്യ പറഞ്ഞു.
പക്ഷെ ഇന്നത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാന്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. കാരണം വിഷം അടിച്ച പച്ചക്കറികള്‍ ആണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള പച്ചക്കറികളാണ് നമ്മള് കഴിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് പോയപ്പോള്‍ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേര്‍ഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള് ഇപ്പോള്‍ ഉള്ളതെന്നും ജയസൂര്യ പറഞ്ഞു.
താന്‍ നടന് എന്ന നിലയില്ല, സാധാരണക്കാരന് എന്ന നിലയാണ് പറയുന്നതെന്നും ജയസൂര്യ പറഞ്ഞു. ഇത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. തെറ്റിദ്ധരിക്കരുത്. സാറിന്റെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും.അതുകൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യ പറഞ്ഞത്
നമുക്ക് ചിലപ്പോള്‍ ഡോക്ടറുടെയും പൊലീസിന്റെയുമൊക്കെ സഹായം വരുന്നത് പോലെ തന്നെ, പക്ഷെ കൃഷിക്കാരുടെ സഹായം മൂന്ന് നേരം വേണം എന്നത് അനുഭവിച്ച് അറിയുന്നതാണ്. അപ്പോള്‍ ഞാന്‍ സിനിമയിലെ ഹീറോ ആണ്. ജീവിതത്തിലെ ഹീറോ എന്ന് പറയുന്നത് രാജീവേട്ടനെ (പി രാജീവ്) പോലെയുള്ള വ്യക്തിത്വങ്ങളാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കാരണം, അദ്ദേഹത്തിന്റെ മേഖല അല്ലിത്. അദ്ദേഹത്തിന് വ്യവസായം സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയാല്‍ മതി. പക്ഷെ എന്നിട്ടും അദ്ദേഹം കൃഷി സംബന്ധമായ കാര്യങ്ങളില്‍ കൂടിയാണ് സമയം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് റിയല്‍ ഹീറോ എന്ന് പറയാന്‍ കാരണം. ആയിരം ഏക്കര്‍ സ്ഥലത്ത് 4000 കൃഷിക്കാര്‍ക്കുള്ള ജീവിതങ്ങള്‍ക്ക് വഴി കാണിച്ചുകൊടുക്കുകയാണ്. അത് വലിയ കാര്യമാണ്. ഇതിന്റെ സിസ്റ്റം കൃത്യമാണ്. കൃഷി ചെയ്തതിന് കൃത്യമായ പണം കിട്ടിയാല്‍ മാത്രമേ അവര്‍ക്ക് രണ്ടാം കൃഷി ഇറക്കാന്‍ കഴിയൂ. അതുകൊണ്ടാണ് കാര്‍ഷികോത്സവമായി ഇത് നടത്താന്‍ സാധിക്കുകയുള്ളു.
കൃഷിക്കാര്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ചെറുതല്ല. മന്ത്രി ആയതുകൊണ്ട് തന്നെ പലകാര്യങ്ങളും അങ്ങയുടെ ചെവിയിലേക്ക് എത്താന്‍ വൈകും. ഒരു സിനിമ മോശമായാല്‍ അത് ഏറ്റവും വൈകി അറിയുന്നത് അതിലെ നായകനാണ് എന്ന് പറയുന്നത് പോലെ. ആക്ടര്‍ ജയസൂര്യയായല്ല, ഒരു സാധരണക്കാരനായാണ്. എന്റെ സുഹൃത്തുണ്ട്. ആക്ടര്‍ കൃഷ്ണപ്രസാദ്. കൃഷി ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. അഞ്ച്-ആറ് മാസമായി, നെല്ല് കൊണ്ടു കൊടുത്തിട്ട് സപ്ലൈക്കോയില്‍ കൊണ്ടു കൊടുത്തിട്ട് നെല്ല് കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. അധികാരികളുടെ കണ്ണിലേക്ക് ഇത് എത്തിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഇത് സംസാരിക്കുന്നത്. വേറൊന്നും കൊണ്ട് അല്ല.
പുതിയ തലമുറയിലെ ആളുകള്‍ക്ക് ഷര്‍ട്ടില്‍ ചളി പുരളുന്നതിന് താത്പര്യമില്ലെന്നാണ് പറയുന്നത്. തിരുവോണ ദിവസം പട്ടിണികിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര് ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. അവരുടെ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടന്നു പോയി ഒരു കൃഷിക്കാരന് ആണെന്ന് അഭിമാനത്തോട് കൂടി പറയാന്‍ സാധിക്കുമ്പോള്‍ മാത്രമേ പുതിയ തലമുറയ്ക്ക് ഇതിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. അതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം.
ആളുകള്‍ പച്ചക്കറികള്‍ കഴിക്കുന്നില്ല എന്ന് മന്ത്രി പറഞ്ഞു. പക്ഷെ ഇന്നത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാന്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. കാരണം വിഷം അടിച്ച പച്ചക്കറികള്‍ ആണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള പച്ചക്കറികളാണ് നമ്മള് കഴിച്ചുകൊണ്ടിരിക്കുന്നത്.
പാലക്കാട് പോയപ്പോള്‍ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ വില്‍ക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേര്‍ഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ട ഗതികേടിലാണ് നമ്മള് ഇപ്പോള്‍ ഉള്ളത്.
ഇത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്. തെറ്റിദ്ധരിക്കരുത്. സാറിന്റെ ചെവിയിലേക്ക് എത്താന്‍ സമയമെടുക്കും.അതുകൊണ്ടാണ് പറയുന്നത്.
……….