വയനാട്: മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയാണ് മരിച്ചത്.പഞ്ചാരക്കൊല്ലി സ്വദേശിനിയാണ്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.
സംഭവത്തിൽ നാട്ടുകാർ വൻപ്രതിഷേധത്തിലാണ്.രാധയുടെ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.