രജനി കാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ മാസ് ആക്ഷൻ ചിത്രം ജയിലർ ഓടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 7 മുതൽ ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. മലയാളം ഉൾപ്പെടെ 5 ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്റ എച്ച് ഡി പ്രിന്റ് ചോർന്നത് നിർമാതാക്കൾക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ഓടിടി റിലീസ് പ്രഖ്യാപിച്ചത്.
ബോക്സ്ഓഫീസിലെ നിലവിലുള്ള നിരവധി റെക്കോർഡുകൾ ചിത്രം ഇതിനോടകം ഭേദിച്ചിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ചിത്രം ഓഗസ്റ്റ് 10 നാണ് തീയറ്ററുകളിലെത്തിയത്. ചിത്രത്തിലെ രജനീകാന്ത് മോഹൻലാൽ കോമ്പോ ഏറെ ശ്രദ്ധേയമായിരുന്നു