ഇറ്റലിയിലെ മിലനടുത്തുള്ള ഒരു ഷോപ്പിംഗ് സെന്ററിലുണ്ടായ കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്പാനിഷ് ഫുട്ബോൾ താരം പാബ്ലോ മാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാനസിക പ്രശ്നമുള്ള 46കാരനാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ പിടികൂടിയതായും അധികൃതർ അറിയിച്ചു. ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരനാണ് ആക്രമണത്തിൽ മരിച്ചത്.
ആഴ്സണലിന്റെ സെന്റർ ബാക്ക് താരമായ പാബ്ലോ നിലവിൽ വായ്പ അടിസ്ഥാനത്തിൽ എസി മോൻസലിനുവേണ്ടിയാണ് കളിക്കുന്നത്. പാബ്ലോയ്ക്ക് ആക്രമണത്തിൽ കാര്യമായി പരിക്കേറ്റിട്ടില്ലെന്ന് ആഴ്സണൽ വൃത്തങ്ങൾ അറിയിച്ചു.