കരയുദ്ധം തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഹമാസിനെ ലക്ഷ്യമാക്കി ടാങ്കുകള്‍ ഗസയില്‍ പ്രവേശിച്ചു ആക്രമണം ആരംഭിച്ചു. വടക്കന്‍ ഗസയില്‍ പ്രവേശിച്ച ഇസ്രയേലി ടാങ്കുകള്‍ ലോഞ്ച്പാഡുകള്‍ അടക്കം തകര്‍ത്തെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. നടപടിക്ക് ശേഷം സൈനികര്‍ ഇസ്രയേലിലേക്ക് തന്നെ മടങ്ങിയതായും സേന അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഹമാസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു.
In preparation for the next stages of combat, the IDF operated in northern Gaza.
IDF tanks & infantry struck numerous terrorist cells, infrastructure and anti-tank missile launch posts.
The soldiers have since exited the area and returned to Israeli territory. pic.twitter.com/oMdSDR84rU
— Israel Defense Forces (@IDF) October 26, 2023
ഇസ്രയേല്‍ കരസേന യുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ എപ്പോള്‍ തുടങ്ങുമെന്നോ എങ്ങനെയായിരിക്കും ആക്രമണമെന്നോ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ടാങ്കുകള്‍ ഗസയില്‍ പ്രവേശിച്ചത്.
ഇസ്രയേല്‍ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രംഗത്തെത്തി. ഗസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൊല്ലപ്പെടുന്നത്. ഇത് തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നും പുടിന് പറഞ്ഞു.