ഹമാസുമായി യുദ്ധത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേല്‍ യുദ്ധത്തിലാണെന്നും, യുദ്ധത്തില്‍ തങ്ങള്‍ തന്നെ ജയിക്കും. ഹമാസ് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലില്‍ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡിഫിന്റെ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ദൈവത്തിന്റെ സഹായത്താല്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്നാണ് ഡിഫിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
‘അശ്രദ്ധയുടെ കാലം കഴിഞ്ഞെന്ന് ശത്രു മനസിലാക്കുന്നു. ഞങ്ങള്‍ ഓപ്പറേഷന് അല്‍-അഖ്സ സ്റ്റോം പ്രഖ്യാപിക്കുകയാണ്. ആദ്യ ആക്രമണത്തിന്റെ 20 മിനിട്ടിനുള്ളില്‍ 5000 മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു,’ മുഹമ്മദ് ഡിഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.
⚔️Swords of Iron⚔️
The IDF is initiating a large-scale operation to defend Israeli civilians against the combined attack launched against Israel by Hamas this morning. pic.twitter.com/O2fuWjFvNb
— Israel Defense Forces (@IDF) October 7, 2023
തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. ഹമാസ് സൈനികര്‍ ഇസ്രയേലിലെ ഒഹാകിം നഗരത്തില്‍ റോന്തു ചുറ്റുന്നതിന്റെയും പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ഇസ്രയേലി സൈനികരെ ഹമാസ് ബന്ധികളാക്കുകയും ഇസ്രയേലി മിലിറ്ററി ബേസ് പിടിച്ചെടുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ എംബസി മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Palestinian fighters captured the Israeli military base and seized military equipments and vehicles.#Hamas #Israel #Gaza. pic.twitter.com/aVN5Iu7zv3
— Matin Khan (@matincantweet) October 7, 2023
സമീപകാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സംഘര്‍ഷമാണ് ശനിയാഴ്ച നടന്നത്. ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെട്ടത്. ഗാസയില്‍ നിന്ന് പലസ്തീന് അനുകൂല ഹമാസ് സംഘടന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.