തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഫാമിലി കോമഡി എൻ്റർടെയ്നർ ചിത്രം അയ്യർ ഇൻ അറേബ്യ കണ്ട് മഹിളാമന്ദിരത്തിലേയും ശിശുഭവനിലേയും അംഗങ്ങൾ. വനിതാ ശിശു വികസന വകുപ്പ് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളത്തെ ഗവണ്മെന്റ് മഹിളാമന്ദിരത്തിലേയും ചിൽഡ്രൻസ് ഹോമിലേയും അംഗങ്ങളാണ് സിനിമ കാണാനെത്തിയത്. ഇടപ്പള്ളി പിവിആർ ലുലുവിൽ വച്ച് ഇന്ന് വൈകിട്ട് മൂന്നരയുടെ ഷോയ്ക്കാണ് മഹിളാ മന്ദിരത്തിലേയും ചിൽഡ്രസ് ഹോമിലേയും അംഗങ്ങളും ജീവനക്കാരും സിനിമ കാണാൻ എത്തിയത്. വെൽത്ത് ഐ സിനിമാസ് ഓപ്പറേഷൻസ് മാനേജർ മണികണ്ഠൻ അതിഥികളെ സ്വീകരിച്ചു.
ഫെബ്രുവരി രണ്ടിന് തീയേറ്ററുകളിലെത്തിയ അയ്യർ ഇൻ അറേബ്യ മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഫെബ്രുവരി എട്ടിന് ചിത്രം ജിസിസിയിലെ തീയേറ്ററുകളിലും പ്രദർശനം ആരംഭിച്ചിരുന്നു. വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൌമ തുടങ്ങി നീണ്ട താരനിരയാണ് അണിനിരക്കുന്നത്.
1997-ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിൻ്റെ 25-ാം വർഷത്തിൽ സംവിധാനം ചെയ്യുന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നേരത്തെ ‘അയ്യർ കണ്ട ദുബായ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റുകയായിരുന്നു.
സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്. ചിത്രത്തിൻ്െ മറ്റു അണിയറ പ്രവർത്തകർ എഡിറ്റർ – ജോണ് കുട്ടി, പ്രൊഡക്ഷൻ കണ്ട്രോളർ -ബിനു മുരളി, കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – സജീർ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പിആർഒ എസ്.ദിനേശ്.