കോഴിക്കോട്: മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസ്ഥിയിൽ പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും സമരങ്ങൾ നടന്നു.കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
അതേസമയം പ്രതിസന്ഥി പരിഹരിക്കണെമന്നാവശ്യപ്പെട്ട് എസ് എഫ് ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. പ്രശനത്തിന് പരിഹാരമായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡൻറ് വി.പി.സാനു പറഞ്ഞു.
നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട പരിഹാരം നൽകണമെന്നും സാനു ആവശ്യപ്പെട്ടു.