ഇന്ത്യയുടെ ചാര ഉപഗ്രഹം റിസാറ്റ്-2 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) 2009ല്‍ വിക്ഷേപിച്ച ഉപഗ്രഹം പ്രവര്‍ത്തന കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സമുദ്രത്തില്‍ പതിച്ചത്. 4 വര്‍ഷത്തേക്ക് മാത്രം പ്രവര്‍ത്തനയോഗ്യമായ ഇന്ധനവുമായി വിക്ഷേപിച്ച ഉപഗ്രഹം തുടര്‍ന്നും 9 വര്‍ഷം കൂടുതലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
300 കിലോഗ്രാം ഭാരമുള്ള റിസാറ്റ് 2-ല്‍ 30 കിലോഗ്രാം ഇന്ധനമായിരുന്നു നിറച്ചിരുന്നത്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളും സമുദ്രനീക്കങ്ങളുമുള്പ്പടെ പല സുപ്രധാന വിവരങ്ങളും ഉപഗ്രഹം 13 വര്‍ഷത്തിനിടെ രാജ്യത്തിന് കൈമാറിയി. ബഹിരാകാശത്തിലെ മാലിന്യം കുറക്കുന്നതിന് വേണ്ടി ഐഎസ്ആര്‍ഒ ഉപഗ്രഹത്തെ ഭൗമോപരിതലത്തിലേക്ക് മടക്കിയെത്തിക്കുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ഉപഗ്രഹം അന്തരീക്ഷ വായുവുമായുള്ള ഘര്‍ഷണം മൂലം കത്തിക്കരിഞ്ഞാണ് സമുദ്രത്തില്‍ പതിച്ചത്.