ദുബായ്: ദുബായിലെ ഇന്ത്യൻ നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർധനവ്. ചേബർ ഓഫ് കൊമേഴ്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 6 മാസത്തിനിടെ 7860 ഇന്ത്യൻ സ്ഥാപനങ്ങളാണ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത്.
രാജ്യാന്തര തലത്തിൽ ദുബായിയുടെ സ്വീകാര്യത വർധിക്കുന്നതിന്റെ സൂചനയാണിതെന്ന് ദുബായ് ചേബർ വിലയിരുത്തുന്നു. എമിറാത്തി കമ്പനികൾക്കു തൊട്ടുപുറകെയാണ് ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം. 3968 പുതിയ കമ്പനികളുമായി പാക്കിസ്ഥാനും 2355 കമ്പനിനികളുമായി ഈജിപ്തും തൊട്ടുപിന്നിലുണ്ട്. സിറിയ,യു.കെ,ബംഗ്ലാദേശ്,ഇറാഖ്,ചൈന,സുഡാൻ,ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്ക് നിക്ഷേപകരെത്തുന്നുണ്ട്.
കമ്പനികളിൽ 41.5 ശതമാനവും വ്യാപാര,റിപ്പയറിങ്ങ് സ്ഥാപനങ്ങളാണ്. റിയൽ എസ്റ്റേറ്റ് , വാടക, ബിസിനസ്സ് സേവനങ്ങൾ,നിർമാണം ,ഗതാഗതം,ആശയവിനിമയം എന്നിവയാണ് മറ്റു സ്ഥാപനങ്ങൾ. നിർമാണ മേഖല 2023 നെ അപേക്ഷിച്ച് 23.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. വാർത്താവിനിമയ മേഖല,സംഭരണം,ഗതാഗത മേഖലയിലും 13.6 ശതമാനം വളർച്ചയും നേടി.