ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനിന്റ 2023-24 വർഷത്തെ പുതിയ ഭരണസമിതി അധികാരമേറ്റു.
ഐ.എസ്.സി യുടെ പുതിയ പ്രസിഡന്റായി ശ്രീ.ടി.വി.എൻ.കുട്ടി (ജിമ്മി)യും ജനറൽ സെക്രട്ടറിയായി ശ്രീ.പി.പി.മണികണ്ഠനും ട്രഷററായി ശ്രീ.സാദിക് ഇബ്രാഹിമും അടങ്ങുന്ന 17 അംഗ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 30ന് ഐ എസ് സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് മുസ്തഫ മുബാറകിന്റെ അധ്യക്ഷതയിൽ കൂടിയ മെമ്പർമാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റത്. ജന.സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. തുടർന്ന് ഓഡിറ്റർ ശ്രീ.ഗോപകുമാരൻ.എസ് പുതിയ ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അൽഐനിലെ വിവിധ സംഘടനാ ഭാരവാഹികൾ ,വ്യപാര വ്യവസായ രംഗത്തെ പ്രമുഖർ ഐ എസ് സി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മുൻ ഐ എസ് സി പ്രസിഡന്റ് ഡോ.സുധാകരൻ,മുൻ ജന.സെക്രട്ടറി മധുഓമനകുട്ടൻ,ഡോ.ഷാഹുൽ ഹമീദ്,വിമൻസ് ഫോറം സെക്രട്ടറി ബബിത ശ്രീകുമാർ,ശ്രീ.സിയാദ് കൊച്ചി,ശ്രീ.സന്തോഷ് പയ്യന്നൂർ,ശ്രീ.ജുനൈദ്,ശ്രീ.മുത്തലീബ്,ശ്രീ.നരേഷ് സൂരി തുടങ്ങിയവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ:ടി.വി.എൻ.കുട്ടി(ജിമ്മി )(പ്രസിഡന്റ് ),സുരേഷ് ഭാസ്ക്കരൻ (വൈസ്.പ്രസിഡന്റ് ),പി.പി.മണികണ്ഠൻ (ജന.സെക്രട്ടറി),ഖാലിദ് ബിലാൽ പാഷാ (അസി.ജന.സെക്രട്ടറി),സാദിക്ക് ഇബ്രാഹിം(ട്രഷറർ),അബ്ദുൽസലാം ഇഫ്തിക്കർ(അസി.ട്രഷറർ),നൗഷാദ് വാളാഞ്ചേരി (എന്റർടൈൻമെന്റ് സെക്രട്ടറി),ഉജൽ (അസി.എന്റർടൈൻമെന്റ് സെക്രട്ടറി ),ബെന്നി എ .വി (സ്പോർട്സ് സെക്രട്ടറി),ഡോ.ഷാഹുൽഹമീദ് (അസി.സ്പോർട്സ് സെക്രട്ടറി),രമേശ്കുമാർ (സാഹിത്യ വിഭാഗം സെക്രട്ടറി),മുഹമ്മദ് സലീം (അസി. സാഹിത്യ വിഭാഗം സെക്രട്ടറി),മുഹമ്മദ് ഷമ്മാസ് (ഓഡിറ്റർ),ബൈജു രാമചന്ദ്രൻ(അസി.ഓഡിറ്റർ),
കമ്മിറ്റി അംഗങ്ങൾ :ശ്രീ.നരേഷ് സൂരി ,ശ്രീ.അബ്ദുൽകരീം.എ,ശ്രീ.സമദ് കാപ്പിൽ എന്നിവരാണ്.
10 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഐ എസ് സി യിൽ ഇലക്ഷനില്ലാതെ എല്ലാ ഭാരവാഹികളെയും എതിരില്ലാതെ തെരഞ്ഞെടുത്തതെന്നും ഇത് സെന്ററിന്റെ പുരോഗതിക്കും മുന്നോട്ടുള്ള പ്രയാണത്തിനും വളരെയേറെ ഗുണം ചെയ്യുമെന്നും കോർ കമ്മിറ്റി ചെയർമാൻ ശ്രീ.അഷ്റഫ് പള്ളിക്കണ്ടവും ,വൈസ് ചെയർമാൻ ശ്രീ.ഇ.കെ.സലാമും, കൺവീനർ ശ്രീ.സുരേഷ് ഭാസ്കരനും,ജോ. കൺവീനർ ഈസാ കെ. വി യും അറിയിച്ചു.
മുൻ പ്രസിഡന്റ് ശ്രീ.മുസ്തഫ മുബാറക്കിനെയും. മുൻ അസി.ജന.സെക്രട്ടറി ശ്രീ.ഈസാ കെ.വിയെയും അവരുടെ നിസ്വാർഥ സേവനത്തിന് ചടങ്ങിൽ ആദരിച്ചു.ശ്രീ.ടി. വി. എൻ. കുട്ടി (ജിമ്മി).പി.പി.മണികണ്ഠൻ ,സാദിക്ക് ഇബ്രാഹിമും പുതിയ കമ്മിറ്റിക്ക് വേണ്ടി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.