അമേരിക്കയില്‍ ജാപ്പനീസ് റസ്റ്ററന്റിന് പുറത്ത് ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു. ‘ഡൈനാമോ ടെക്നോളജീസ്’ സ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടിന് വാഷിംഗ്ടണ്‍ ഡൗണ്ടൗണിലെ റസ്റ്ററന്റിന് പുറത്തുവെച്ച് ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.
വിവേകിനെ റസ്റ്ററന്റിന് പുറത്ത് വെച്ച് അക്രമി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിവേകിന്റെ മുഖവും തലയും നിലത്തിട്ട് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആയിരുന്നു പുറത്ത് വന്നത്. വിവേക് റസ്റ്ററന്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ആണ് ആക്രമണമുണ്ടാവുന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ വിവേകിന് ബോധം നഷ്ടമായ നിലയില്‍ ആയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ബുധനാഴ്ചയോടെ മരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ സംഭവമാണ് ഇത്. കഴിഞ്ഞയാഴ്ച അജ്ഞാതരായ സംഘം ചിക്കാഗോയില്‍ വെച്ച് മയുയവാവിനെ മര്‍ദ്ദിച്ച് മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവമുണ്ടായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വര്‍ഷം മാത്രം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.