സന്ദർശക വിസയിലുള്ളവർക്ക് ഫാൻ വിസയിലേക്ക് മാറാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം അവസരമൊരുക്കുന്നു. നവംബർ ഒന്നിന് മുൻപ് ഖത്തറിലെത്തിയ സന്ദർശകർക്കാണ് ഇതിനുള്ള അവസരം ലഭിക്കുക. നവംബർ 20 ന് ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഹയ്യ കാർഡ് കൈവശമുള്ള സന്ദർശകർക്കാണ് ഇതിന് അവസരമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്, എം ഐ ഒ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 500 റിയാൽ നൽകി വിസ മാറ്റം നടത്താം. ഫാൻ വിസയിലേക്ക് മാറുന്നത്തോടെ സന്ദർശകർക്ക് 2023ജനുവരി 23 വരെ ഖത്തറിൽ തുടരാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.