മഹ്സൂസിന്റെ 139-ാം നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ പ്രവാസികൾ ജേതാക്കളായി. സച്ചിൻ, ഗൗതം എന്നിവരാണ് ജൂലൈ 29-ന് നടന്ന നറുക്കെടുപ്പിൽ ജേതാക്കളായത്. സച്ചിൻ 20,000,000 ദിനാറിൻ്റെ സമ്മാനവും ഗൗതം 1,000,000 ദിനാറിൻ്റെ സമ്മാനവുമാണ് സ്വന്തമാക്കിയത്.
മുംബൈ സ്വദേശിയായ സച്ചിൻ യുഎഇയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. 47-കാരനായ സച്ചിൻ കഴിഞ്ഞ കാൽനൂറ്റാണ്ടായി ദുബായിലുണ്ട്. ദുബായിൽ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്ന സച്ചിൻ ഞായറാഴ്ച രാവിലെ തൻ്റെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആണ് സമ്മാനം നേടിയ വിവരം അറിഞ്ഞത്. മഹാഭാഗ്യം തന്നെ തേടിയെത്തിയത് ഉൾക്കൊള്ളാൻ തന്നെ കുറച്ച് സമയമെടുത്തുവെന്ന് സച്ചിൻ പറയുന്നു.
“ഞാൻ എല്ലാ ആഴ്ചയും മഹ്സൂസിൽ കളിച്ചു നോക്കാറുണ്ട്, ഒരു ദിവസം നല്ലൊരു സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ സമ്മാനം എന്റേയും കുടുംബത്തിൻ്റെയും മാറ്റിമറിക്കുന്നതാണ്. ഞായറാഴ്ച രാവിലെയാണ് വീട്ടിലേക്ക് പുതിയ ഒരു പൂച്ചക്കുട്ടിയെ വാങ്ങി കൊണ്ടു വന്നത്. പൂച്ചക്കുട്ടി കൊണ്ടു വന്ന ഭാഗ്യമാണിതെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം-” സച്ചിൻ പറഞ്ഞു.
1,000,000 ദിർഹത്തിന്റെ ഗ്യാരണ്ടീഡ് റാഫിൾ നറുക്കെടുപ്പ് ലഭിച്ച ഗൗതം ശനിയാഴ്ച തനിക്ക് കിട്ടിയ ഇമെയിൽ അറിയിപ്പിലൂടെയാണ് മഹ്സൂസ് ടിക്കറ്റ് അടിച്ച വിവരം അറിഞ്ഞത്. 27 കാരനായ ഈ പ്രോജക്ട് എഞ്ചിനീയർ നാല് വർഷമായി യുഎഇയിൽ താമസിക്കുന്നു, ഒരു വർഷമായി മഹ്സൂസിൽ പങ്കെടുക്കുന്ന ഗൗതം സമ്മാനമായി കിട്ടിയ പണം കൊണ്ട് നാട്ടിലൊരു വീട് വയ്ക്കാമെന്ന സന്തോഷണത്തിലാണ്.
“ഇന്ത്യയിൽ നിന്ന് ഒരേ നറുക്കെടുപ്പിൽ രണ്ട് ഭാഗ്യശാലികളുണ്ടായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മഹ്സൂസിൽ പങ്കെടുക്കുന്നവരുടെയും വിജയികളുടെയും കൂട്ടത്തിൽ ഇന്ത്യക്കാരാണ് കൂടുതലും. ഇതുവരെ 105,000 ഇന്ത്യൻ പ്രവാസികൾ മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുത്ത് വിജയിച്ചു. 164,000,000 ദിർഹമാണ് ഇവർക്കെല്ലാം സമ്മാനമായി നൽകിയത്. ഇതുവരെ ജാക്ക് പോട്ട് അടിച്ച 55 പേരിൽ 20ഉം ഇന്ത്യക്കാരാണ്. മുന്നോട്ട് പോകും തോറും പ്രവാസികൾക്കിടയിൽ മഹ്സൂസിൻ്റെ ജനപ്രീതി ഏറി വരികയാണ് – മഹ്സൂസിന്റെ മാനേജിംഗ് ഓപ്പറേറ്ററായ EWINGS ലെ കമ്മ്യൂണിക്കേഷൻസ് ആന്റ് CSR മേധാവി സൂസൻ കാസി പറയുന്നു,