ജിദ്ദ: മലപ്പുറം സ്വദേശിയായ പ്രവാസി സൗദ്ദിയിൽ വച്ച് മരണപ്പെട്ടു. മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയ്ക്ക് അടുത്ത് മൂലയിൽ സ്വദേശി നന്മണ്ടപ്പുറായ മുഹമ്മദ് മുസ്തഫയാണ് മരിച്ചത്. 45 വയസായിരുന്നു. പത്ത് ദിവസം മുൻപാണ് മുസ്തഫ മകളുടെ വിവാഹം കഴിഞ്ഞ് സൗദ്ദിയിൽ തിരിച്ചെത്തിയത്.
ജിദ്ദയിലെ ഹരാസാത്തിലെ താമസസ്ഥലത്ത് വച്ചാണ് മുസ്തഫ മരണപ്പെട്ടത്. രാവിലെ ഉറങ്ങി എണീച്ച മുസ്തഫയെ അൽപസമയത്തിന് ശേഷം മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മകളുടെ വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പുതിയ വിസയിൽ ജിദ്ദയിൽ ജോലിക്കെത്തിയത്. ഒരു കുടിവെള്ള കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മരണവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മുസ്തഫയുടെ അനിയൻ സ്ഥലത്ത് എത്തിയിട്ടുണ്ട്.