ഈ വര്‍ഷം പകുതിയോടെ ചൈനയെ പിന്തള്ളി ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്നുമാണ് യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയില്‍ 142.57കോടിയാണ് ആകെ ജനസംഖ്യ. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയിലെ ജനസംഖ്യ. ഇന്ത്യയിലെ ജനസംഖ്യ മുന്നോട്ടും ചൈനയിലെ ജനസംഖ്യ താഴോട്ടുമാണ് നീങ്ങുന്നതെന്നും യുഎന്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ മുന്‍കാല രേഖകള്‍ വെച്ച് 2023 ഏപ്രിലോടെ ഇന്ത്യ ലോക ജനസംഖ്യയില്‍ ഒന്നാമതെത്തുമെന്ന് ജനസംഖ്യാപഠനം നടത്തുന്ന ഏജന്‍സികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന ജനസംഖ്യ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ അത്തരത്തില്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു.
2022 നവംബറോടെ ലോക ജനസംഖ്യ 800 കോടി കടന്നിരുന്നു. അതേസമയം 2022ന്റെ അവസാനത്തോടെ തന്നെ ഇന്ത്യയുടെ ജനസംഖ്യ 141.7 കോടിയിലെത്തിയിരിക്കാമെന്ന് സ്വതന്ത്ര സംഘടനയായ വേള്‍ഡ് പോപുലേഷന്‍ റിവ്യൂ പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ജനസംഖ്യ142.3 കോടിയായി ഉയര്ന്നിട്ടുണ്ടാകാമെന്നും വിപിആര്‍ പറഞ്ഞിരുന്നു.
.