ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്പനയ്ക്കിടെ ആരാധകരും പോലീസും തമ്മിൽ സംഘർഷം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ജിംഖാന ഗ്രൗണ്ടിലാണ് ടിക്കറ്റ് വില്പന നടന്നത്. പുലർച്ചെ അഞ്ച് മുതലേ ടിക്കറ്റ് ലഭിക്കാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. എന്നാൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തി ചാർജിൽ 4 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട് . മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മാച്ച് സെപ്റ്റംബർ 25ന് ഹൈദരാബാദിലായിരിക്കും നടക്കുക.
ജനത്തിരക്ക് മൂലം പരിസരത്തെ റോഡ് ഗതാഗതവും തടസപ്പെട്ടതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കഷ്ട്ടപ്പെടേണ്ടിവന്നു. പിന്നീടാണ് ലാത്തി വീശിയത്. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളോടുള്ള ഈ പെരുമാറ്റത്തിൽ നിരവധി ആരാധകർ നിരാശ പ്രകടിപ്പിച്ചു.