തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ആഘോഷങ്ങളോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാനായി 35,000 ബോട്ടിൽ കുടിവെള്ളം ക്ഷേത്രത്തിന് കൈമാറി. വെൽത്ത് ഐ ഗ്രൂപ്പ് ചെയർമാൻ വിജയകുമാറാണ് കുടിവെള്ളം ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ വിജയന് കൈമാറിയത്.
ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർമാരായ സി.മനോജ്, വി.ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ, എച്ച്.എസ് രാജീവ്, അൻഷാദ്, എ.ഇ നാരായണനുണ്ണി എന്നിവർ പങ്കെടുത്തു.