ഖത്തറില്‍ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പ് നടപ്പിലാക്കി തുടങ്ങിയതായി ജനറൽ ടാക്സ് അതോറിറ്റി (ജിടിഎ). ന്ക്രിപ്റ്റ് ചെയ്ത ഡാറ്റ അടങ്ങുന്ന ഡിജിറ്റല്‍ കോഡാണ് ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍. ഇത് എക്സൈസ് നികുതിക്ക് വിധേയമായ ചരക്കുകളില്‍ സ്ഥാപിക്കുകയും ഇലക്ട്രോണിക് വഴി സജീവമാക്കുകയും ചെയ്യുന്നുവെന്ന് ജി.ടി.എ അധികൃതര്‍ പറഞ്ഞു.
ഖത്തര്‍ വിപണിയിലും രാജ്യത്തെ തുറമുഖങ്ങളിലെയും ഡിജിറ്റില്‍ സ്റ്റാമ്പ് പതിപ്പിച്ച ചരക്കുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും, ഉല്‍പ്പന്നങ്ങള്‍ നിയമപരമായാണോ നടക്കുന്നതെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കും. കഴിഞ്ഞ ജൂലൈയില്‍ പുകയില ഉല്പന്നങ്ങളുടെയും അവയുടെ ഡെറിവേറ്റീവുകളുടെയും ഇറക്കുമതിക്കാര്‍ക്കായി ജിടിഎ ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പിന്റെ ആദ്യഘട്ടം അവതരിപ്പിച്ചിരുന്നു. മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി ഓഗസ്റ്റ് 4-നാണ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്.