യു എസ് ഓപ്പൺ വനിതാ സിംഗിൾസ് മത്സരത്തിൽ പോളണ്ട് താരം ഇഗ സ്യാംതെക് കിരീടം നേടി. ടുണീഷ്യയുടെ ഒന്നാം നമ്പർ താരമായ ഒൻസ് ജാബറിനെയാണ് ഇഗ പരാജയപ്പെടുത്തിയത്. ഇഗയുടെ കന്നി യു എസ് ഓപ്പൺ കിരീടവും മൂന്നാം ഗ്രാൻസ് ലാം കിരീടവുമാണിത്. ഇന്ത്യൻ സമയം രാത്രി 1.30 ന് ആർതർ ആർഷേ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം.
21കാരിയായ ഇഗ രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്. സെറീന വില്ല്യംസിന് ശേഷം ഒരേ വർഷം ഫ്രഞ്ച് ഓപ്പൺ, യു എസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ വനിത എന്ന നേട്ടം കൂടി ഇഗ സ്വന്തമാക്കിയിരിക്കുകയാണ്. 2013 ലാണ് സെറീന ഈ നേട്ടം കരസ്തമാക്കിയിട്ടുള്ളത് . തുടർച്ചയായ 35-ാംജയമാണ് ഇഗ കുറിച്ചത്. ഇഗയുടെ തുടർച്ചയായ ആറാമത്തെ ട്രോഫിയാണിത്. ബൽജിയംകാരി ജസ്റ്റിൻ ഹെനിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ഇഗ. രണ്ടായിരത്തിനുശേഷം ഇത്രയും തുടർജയം നേടിയ രണ്ടാമത്തെ വനിതാ താരം എന്ന നേട്ടവും ഇഗയ്ക്ക് സ്വന്തം. ഒരുമണിക്കൂർ എട്ട് മിനിറ്റുമാത്രം നീണ്ടുനിന്ന ഫൈനലിൽ ഇഗയ്ക്കുമുമ്പിൽ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ പതിനെട്ടുകാരിയായ കൊകൊക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല . മൂന്ന് ഇരട്ടപ്പിഴവുകൾ വരുത്തി കൊക്കോ പരാജയപ്പെട്ടു .
ഒന്നാം സീഡ് ഇഗ സെമിയിൽ ബെലാറൂസിന്റെ ആറാം സീഡ് അര്യാന സബലേങ്കയെ 3-6, 6-1, 6-4 എന്ന നിലയിൽ പരാജയപ്പെടുത്തി. ഫ്രഞ്ച് താരം കരോലിൻ ഗാർഷ്യയ്ക്കെതിരെയായിരുന്നു അഞ്ചാം സീഡ് 6-1,6-3 എന്ന സ്കോർ നിലയിൽ ജാബറിന്റെ ജയം. എന്നാൽ കസഖിസ്ഥാൻ താരം എലെന റീബക്കീന ജാബറിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇരുപത്തിയെട്ടുകാരിയായ ജാബർ വിമ്പിൾഡണിലും ഫൈനലിലെത്തിയിരുന്നു.