കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിവസം ഭർത്താവ് മൊഴിചൊല്ലിയെന്ന് യുവതി. സൗദിയിലെ റിയാദിലുള്ള യുവതിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്. അതേസമയം ബിരുദദാന ചടങ്ങിനിടയിൽ ഭർത്താവ് മൊഴി ചൊല്ലിയെന്ന കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വാട്ട്സ് ആപ്പ് വഴിയാണ് ഭർത്താവ് മൊഴി ചൊല്ലി എന്ന വിവരം യുവതി അറിയുന്നത്. ഭർത്താവ് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ടും യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബിരുദദാന ചടങ്ങിൽ ധരിക്കുന്ന പ്രത്യേക വസ്ത്രവും ചടങ്ങിൽ കഴിച്ച വിഭവസമൃദ്ധമായ ഭക്ഷണവും യുവതി പോസ്റ്റ് ചെയ്തു.
സെല എൽനഗർ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ജീവിതത്തിലെ സുപ്രധാനമായ രണ്ട് കാര്യങ്ങൾ ഒരേ ദിവസം ഒരുമിച്ച് എത്തിയതിന്റെ അതിയായ സന്തോഷമുണ്ടെന്നാണ് യുവതി അറിയിച്ചത്.