ഷാർജ: 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2024) അവസാന ദിനത്തിൽ ഗ്ലോബൽ ഫുട്ബോൾ ഐക്കൺ മുഹമ്മദ് സലാ നിറസാന്നിധ്യമായി. തൻ്റെ വ്യക്തിപരവും തൊഴിൽപരവുമായ യാത്രയെ കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സലാഹ് തൻ്റെ നേട്ടങ്ങൾക്ക് കാരണം വായനയുടെ പരിവർത്തന ശക്തിയാണെന്ന് പറഞ്ഞു: “എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്.
പിച്ചിലെ അസാധാരണമായ വേഗത, കൃത്യത, സ്ഥിരത എന്നിവയ്ക്ക് ലോകമെമ്പാടും അറിയപ്പെടുന്ന സലാ, തൻ്റെ മാനസികാവസ്ഥയും കരിയറും രൂപപ്പെടുത്തുന്നതിൽ പുസ്തകങ്ങൾ വഹിച്ച അഗാധമായ പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു “ഞാൻ ചെൽസി വിട്ടതിന് ശേഷം ഞാൻ ഒരുപാട് വായിക്കാൻ തുടങ്ങി,”ആളുകൾ എങ്ങനെ വിജയിക്കും, നല്ല വെക്തിത്വം കൈവരിക്കാൻ എന്താണ് വേണ്ടത്?.” ഇതിനെല്ലാമുളള ഉത്തരം എനിക്ക് കിട്ടിയത് പുസ്തകങ്ങളിൽ നിന്നുമാണ്.സ്വയം കണ്ടെത്തലിൻ്റെയും ഒരു സംസ്കാരം സ്വീകരിക്കാൻ അദ്ദേഹം സദസ്സിനെ പ്രോത്സാഹിപ്പിച്ചു. വ്യത്യസ്ഥമായ തലങ്ങൾ മനസ്സിലാക്കാനും സ്വയം കണ്ടെത്താനും പുസ്തകങ്ങൾ സഹായിക്കുമെന്ന് സലാ സദസ്സിനോട് പറഞ്ഞു.ജീവിത പ്രതിസന്ധികൾ, ബന്ധങ്ങൾ ഇവയെ പറ്റിയുളള കാര്യങ്ങൾ താൻ പഠിച്ചത് സൈക്കോളജി പുസ്തകങ്ങളിൽ നിന്നുമാണെന്നും സലാ കൂട്ടിച്ചേർത്തു.
ഈജിപ്റ്റിൽ നിന്നും തന്റെ കരിയർ ആരംഭിച്ച സലാ എത്തിയത് ലോക ഫൂട്ട്ബോളിന്റെ നെറുകയിലാണ്. വായനാശീലം എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും പരിപോഷിപ്പിക്കുന്നുവെന്നും, രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങിയ എന്റെ കുടുംബത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് വായനയും ലൈബററിയും. അറബിക്ക് ,ഇംഗ്ലീഷ് പുസ്തകങ്ങൾ അതിലുണ്ട്, എവിടെ യാത്ര പോയാലും ഒരു പുസ്തകം താൻ ബാഗിൽ കരുതുമെന്നും ഉറങ്ങുന്നതിന് മുൻപ് വായിക്കുമെന്നും സലാ പറയുന്നു. ഞാൻ പിന്തുടർന്ന പാതയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി വൈകാതെ ആത്മകഥ എഴുതുമെന്നും സലാ പറഞ്ഞു.